NEWS
ഖത്തർ പ്രസ് സെന്റർ പുനഃസംഘടന: അബ്ദുൽറഹ്മാൻ മാജിദ് അൽ-ഖഹ്താനി പുതിയ ചെയർമാൻ
27/09/2025 10:43 AM IST
nila

ദോഹ: ഖത്തർ പ്രസ് സെന്റർ ഡയറക്ടർ ബോർഡ് പുതിയ അംഗങ്ങളെ തെരഞ്ഞെടുത്തു.
അബ്ദുൽറഹ്മാൻ മാജിദ് അൽ-ഖഹ്താനിയെ ചെയർമാനും ബോർഡിന്റെ തലവനുമായി തെരഞ്ഞെടുക്കപ്പെട്ടു.
ജാബർ സലേം അൽ ഹറമി, ഡോ. ഖാലിദ് ബിൻ മുബാറക് അൽ-ഷാഫി, അബ്ദുല്ല തലേബ് അൽ-മാരി, ഫൈസൽ അബ്ദുൽ ഹാമിദ് അൽ-മുദാഹിക്ക, ഫാലിഹ് ഹുസൈൻ അൽ-ഹജ്രി, ഫൈസൽ മുഹമ്മദ് അബ്ദുല്ല എന്നിവരാണ് പുതിയ ബോർഡംഗങ്ങൾ.
പുതിയ നേതൃത്വത്തിലൂടെ സംഘടനയുടെ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കുമെന്നും മാധ്യമ മേഖലയിലെ സേവനങ്ങൾ വിപുലീകരിക്കുമെന്നും അധികൃതർ അറിയിച്ചു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











